പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള കോണ്‍സുലാര്‍ സേവനങ്ങള്‍ ഈ മാസം 23 മുതല്‍ അബുഹമൂറിലെ ഐസിസിയില്‍ പുനരാരംഭിക്കുമെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സേവനങ്ങളാണ് ചൊവ്വാഴ്ച ഐസിസിയില്‍ പുനരാരംഭിക്കുന്നത്. കോണ്‍സുലാര്‍ സേവനങ്ങള്‍ക്കുള്ള വര്‍ധിച്ച ആവശ്യം കണക്കിലെടുത്താണ് നടപടിയെന്നും ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചു.

അതേസമയം, മുന്‍കൂട്ടി അപ്പോയിന്‍മെന്റ് എടുത്ത നിശ്ചിത ആളുകള്‍ക്ക് മാത്രമായിരിക്കും സേവനങ്ങള്‍ ലഭിക്കുക. അപ്പോയിന്‍മെന്റുകള്‍ക്ക് 44686607, 50883026, 77534001 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ശനിയാഴ്ച്ച മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് ശേഷം 2 മുതല്‍ രാത്രി 6വരെയും ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here