അയര്‍ലണ്ടിനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച്‌ അഫ്ഗാനിസ്ഥാന്‍. 16 അംഗ സംഘത്തെയാണ് അഫ്ഗാനിസ്ഥാന്‍ പ്രഖ്യാപിച്ചത്‌. ഐസിസിയുടെ ലോകകപ്പ് സൂപ്പര്‍ ലീഗിന്റെ ഭാഗമായിട്ടുള്ള പരമ്ബര നേരത്തെ അബുദാബിയിലെ ഷെയ്ഖ് സയ്യദ് സ്റ്റേഡിയത്തിലാണ് നടക്കേണ്ടിയിരുന്നതെങ്കിലും പിന്നീട് അത് ഒമാനിലേക്ക് മാറ്റുകയായിരുന്നു. വിസ പ്രശ്നങ്ങളാണ് പരമ്ബര മാറ്റുവാനുള്ള കാരണം. അയര്‍ലണ്ട് നേരത്തെ തന്നെ പരമ്ബരയ്ക്കായി അബുദാബിയില്‍ എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here