ലോകരാഷ്ട്രങ്ങളിൽ മുഴുവൻ കോവിഡ്-19 ഭീതിയോടു കൂടി വ്യാപനം തുടരുമ്പോൾ, ആഫ്രിക്കൻ രാജ്യങ്ങളിൽ രോഗികളുടെ എണ്ണം ആറു മാസത്തിനുള്ളിൽ ഒരു കോടി ആകാൻ സാധ്യത എന്ന് സൂചിപ്പിച്ച് ലോകാരോഗ്യസംഘടന. കോവിഡ് ബാധയേറ്റ് ലോകത്ത് മരണപ്പെടുന്നവരുടെ എണ്ണം മൂന്നു ലക്ഷം വരെ ആകാൻ സാധ്യതയുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായില്ലെങ്കിൽ ഇത് 33 ലക്ഷം മരണത്തിലേക്ക് വരെ ഉയരാമെന്നും യുഎൻ സാമ്പത്തിക സമിതി പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ലോകരാഷ്ട്രങ്ങൾ ഭൂരിഭാഗവും ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയും കർശനമായ പ്രതിരോധ നടപടികൾ കൈക്കൊള്ളുകയും ചെയ്തിരിക്കുകയാണ്. 400 കോടിയിൽ അധികം ജനങ്ങളാണ് വിവിധ രാജ്യങ്ങളിൽ കുടുങ്ങികിടക്കുന്നത്. അമേരിക്ക,ഇറ്റലി,സ്പെയിൻ,ഫ്രാൻസ്,ബ്രിട്ടൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ കൊറോണ ബാധ നിലവിൽ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here