ഇറാനിൽ നിന്നും തിരിച്ചുവന്ന 22 പൗരൻമാർക്കടക്കം 40 പേർക്ക് വെള്ളിയാഴ്ച ബഹറിനിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതൊടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 1740 ആയി. മുൻപ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായി ഇടപഴകിയ 10 വിദേശി തൊഴിലാളികളും ഇന്നലെ കോവിഡ് പോസിറ്റീവായവരിൽ ഉൾപ്പെടും. രോഗബാധയേറ്റവരിൽ മൂന്ന് പേർ ഗുരുതരാവസ്ഥയിൽ ഉണ്ടെന്നും ഇതുവരെ രോഗം ഭേദമായവർ 725 ആണെന്നും മരണനിരക്ക് ഏഴാണെന്നും ഇന്നലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here