ഇന്ത്യയില്‍നിന്നും യുകെ, യുഎസ്എ, ഓസ്‌ട്രേലിയ, ജര്‍മ്മനി, ഫ്രാന്‍സ്‌, സിംഗപ്പുര്‍ എന്നീ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിച്ചു.

വിശദവിവരങ്ങള്‍ക്കായി എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0124 2641407/02026231407/18602331407 എന്നീ നമ്പറുകളുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് എയര്‍ ഇന്ത്യ ട്വിറ്ററിലൂടെ അറിയിച്ചു.

32 രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് മെയ് 16-ന് ആരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here