ഗ​താ​ഗ​ത സു​ര​ക്ഷ വ​ര്‍ധി​പ്പി​ക്കു​ന്ന​തി​‍െൻറ ഭാ​ഗ​മാ​യി അ​ജ്മാ​ന്‍ പൊ​ലീ​സ് റോ​ഡ്‌ സു​ര​ക്ഷ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. റോ​ഡി​ല്‍ സു​ര​ക്ഷി​ത​മാ​യ യാ​ത്ര ഒ​രു​ക്കു​ന്ന​തി​ന് കാ​ൽ​ന​ട​ക്കാ​രെ​യും ഡ്രൈ​വ​ര്‍മാ​രെ​യും ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ന്​ ‘കാ​ൽ​ന​ട​ക്കാ​രു​ടെ​യും ഡ്രൈ​വ​ർ​മാ​രു​ടെ​യും അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള സു​ര​ക്ഷ’ എ​ന്ന പേ​രി​ലാ​ണ് കാ​മ്പ​യി​ന്‍. മൂ​ന്ന് മാ​സം നീ​ളും. കാ​ൽ​ന​ട​ക്കാ​ർ റോ​ഡ്‌ മു​റി​ച്ച് ക​ട​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ക, കാ​ൽ​ന​ട​ക്കാ​ർ റോ​ഡ്‌ മു​റി​ച്ച് ക​ട​ക്കു​മ്പോ​ള്‍ ഗ​താ​ഗ​ത നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​‍െൻറ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ഡ്രൈ​വ​ർ​മാ​രെ​യും റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളെ​യും ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യം. കാ​ല്‍ന​ട​ക്കാ​ര്‍ക്ക് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ന്​ അ​റ​ബി​യി​ലും ഇം​ഗ്ലീ​ഷി​ലും ത​യാ​റാ​ക്കി​യ ല​ഘു​ലേ​ഖ​ക​ള്‍ വി​ത​ര​ണം ചെ​യ്യും.

LEAVE A REPLY

Please enter your comment!
Please enter your name here