ദുബായ് : അക്കാഫ് അസോസിയേഷൻ സംഘടിപ്പിച്ച ഗ്രേറ്റ് ഇന്ത്യാ റൺ ആവേശമായി. ടെന്നീസ് ലോക ചാമ്പ്യൻ മഹേഷ് ഭൂപതിയാണ് ദീപശിഖ കൊളുത്തി ഉദ്‌ഘാടനം ചെയ്തത് . ദുബായ് പൊലീസിലെ അസ്മ , ആർ ടി എ ഉദ്യോസ്ഥരായ ഖാലിദ് , മുഹ്താസ് ഷെരീഫ് , മൂവാറ്റുപുഴ എം എൽ എ മാത്യു കുഴൽനാടൻ, ഷാർജ ഇന്ത്യൻ അസോയിയേഷൻ പ്രസിഡന്റ് വൈ എ റഹീം , ഗ്രേറ്റ് ഇന്ത്യാ റണ്ണിന്റെ ബ്രാൻഡ് അമ്പാസിഡ റും ദുബായ് ഇന്ത്യാ ക്ലബ്ബിന്റെ ചെയർമാനുമായ സിദ്ധാർഥ് ബാലചന്ദ്രൻ പ്രധാന പ്രയോജകരായ വെൽത് ഐ ഗ്രൂപ്പിന്റെ ചെയർമാൻ വിഘ്‌നേഷ് വിജയകുമാർ, ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ തമ്പാൻ പൊതുവാൾ, അക്കാഫ് പ്രസിഡന്റ് പോൾ ടി ജോസഫ് , സെക്രട്ടറി ദീപു എ എസ്‌, ട്രെഷറർ നൗഷാദ് മുഹമ്മദ്, വൈസ് പ്രസിഡന്റ് വെങ്കിട് മോഹൻ, ഗ്രേറ്റ് ഇന്ത്യൻ റൺ 2022 ജനറൽ കൺവീനർ മുഹമ്മദ് റഫീഖ്, ജോയിന്റ് ജനറൽ കൺവീനേഴ്‌സ് സുരേഷ് നമ്പലാട്, സുമാ നായർ, സി പി ജലീൽ, ഡയറക്ട് ബോർഡ് മെമ്പർമാരായ സാനു മാത്യു, മച്ചിങ്ങൽ രാധാകൃഷ്ണൻ, ഷൈൻ ചന്ദ്രസേനൻ, ബുഹാരി ബിൻ അബ്ദുൾഖാദർ എന്നിവർ സംസാരിച്ചു.

റണ്ണിനോടനുബന്ധിച്ചു നടത്തിയ മാരത്തൺ ഓട്ട മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി യവർക്ക് ട്രോഫികൾ സമ്മാനിച്ചു. റണ്ണിൽ നിന്നും ലഭിച്ച വരുമാനത്തിലെ ഒരുഭാഗം നിശ്ചയദാർഡ്ഡ്യാക്കാർക്കായുള്ള ഷാർജയിലെ അൽ ഇബ്തിസാമാ സ്‌കൂളിന് കൈമാറി.

കേരളത്തിലെ നൂറ്റിപ്പത്തോളം കോളജ് അലുമ്‌നികളുടെ കേന്ദ്ര സംഘടനയായ, ദുബായ് ഗവൺമെന്റ് അംഗീകരിച്ചിട്ടുള്ള ഏക സംഘടനയായ അക്കാഫ് അസോസിയേഷൻ മുൻവർഷങ്ങളിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനാ ഘോഷത്തിന്റെ ഭാഗമായി നടത്തി വരാറുള്ള ഗ്രേറ്റ് ഇന്ത്യാ റൺ കോവിഡ് സാഹചര്യം മൂലമാണ് ഇത്തവണ നീണ്ടുപോയത്. 75 ആം ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഭാരത സർക്കാരിന്റെ ആസാദികാ അമൃത്‌ മഹോത്സവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും ഗ്രേറ്റ് ഇന്ത്യാ റണ്ണുമായി കൈകോർത്തു.

ദുബായ് പോലീസ്, ദുബായ് കമ്മ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി, ദുബായ് സ്പോര്ട്സ് കൗൺസിൽ , ആർ ടി എ തുടങ്ങിയ ദുബായ് സർക്കാരിന്റെ വിവിധ ഡിപ്പാർട്മെന്റുകളും മുൻ വര്ഷങ്ങളിലെ പോലെ ഗ്രേറ്റ് ഇന്ത്യാ റണ്ണിൽ സാജീവമായി സഹകരിച്ചു. ദുബായിലെ നിരവധി സ്‌കൂൾ കോളജ് വിദ്യാർത്ഥികളും മറ്റു സാംസ്‌കാരിക സംഘടനകളും റണ്ണിൽ പങ്കെടുത്തു.

ദുബായ് പോലീസിന്റെ അവയെർനെസ് ഡിപ്പാർട്മെന്റ്, ഹാർഡ്‍ലി ഡേവിഡ്സൺ മോട്ടോർ ബൈക്കുകൾ ഓടിക്കുന്നവരുടെ കൂട്ടായ്മ, സൈക്കിൾ റൈഡേഴ്‌സ് കൂട്ടായ്മ, ജീപ്പ് ഓണേഴ്സിന്റെ കൂട്ടായ്മ എന്നിവർ നടത്തിയ വാഹന ഘോഷയാത്ര റണ്ണിന് മാറ്റു കൂട്ടി.

വിവിധ സബ്ബ് കമ്മിറ്റി കൺവീനർമാരായ എ വി ചന്ദ്രൻ , ഷമീർ ഷാജഹാൻ , ഷുജ സോമൻ , ജെറോ വർഗീസ് , നീരജ് , സുനിൽ കുമാർ പി ഉണ്ണേരി , നവാബ് മേനത് , ശങ്കർ , ബ്ലെസ്സൺ ഡാനിയൽ , നിയാസ് , യാസിർ , റീന ഉപ്പേരിത്തൊടി , നവീൻ , ജെറോം , സുമേഷ് സുന്ദർ , ടി എൻ കൃഷ്ണ കുമാർ , സുനിൽ കല്ലായി , രാജേഷ് പിളള , ലക്ഷ്മി അരവിന്ദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here