ആലപ്പുഴ : സാമൂഹ്യ അകലം പാലിക്കാന്‍ മഴയെത്തും വെയ്‌ലെത്തും പ്രതിരോധം തീര്‍ക്കാന്‍ ‘കുട ‘ പദ്ധതിയുമായി തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത്.പഞ്ചായത്തിന്റെ പുതുമയാര്‍ന്ന പദ്ധതിയെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനും ധനമന്ത്രി തോമസ് ഐസക്കും അഭിനന്ദിച്ചു.

കലവൂര്‍ കെ.എസ്.ഡി.പി യില്‍ നടന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പദ്ധതിയുടെ പ്രഖ്യാപനം നടത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബശ്രീ ഭാരവാഹികള്‍ക്കും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്കും കുടകള്‍ വിതരണം ചെയ്താണ് പ്രഖ്യാപനം നടത്തിയത്. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, എ എം ആരിഫ് എം പി എന്നിവര്‍ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here