ചൈനീസ് ശതകോടീശ്വരന്മാരെ പിന്നിലാക്കി ഇന്ത്യക്കാരായ മുകേഷ് അംബാനിയും ഗൗതം അദാനിയും. ജാക് മാ, സോങ് ഷാന്‍ഷാന്‍ എന്നിവരെയാണ് ഇന്ത്യന്‍ ശതകോടീശ്വരന്മാര്‍ പിന്നിലാക്കിയിരിക്കുന്നത്.

ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡെക്സ് അനുസരിച്ച്‌ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ലോകത്തില്‍ 12-ാം സ്ഥാനത്താണ്. ഈ വര്‍ഷം ഇതുവരെ അദ്ദേഹത്തിന്റെ ആസ്തിയില്‍ 762 കോടി ഡോളറിന്റെ വര്‍ധനയുണ്ടായി. 8,400 കോടി ഡോളറായാണ് അദ്ദേഹത്തിന്റെ ആസ്തി ഉയര്‍ന്നത്. അതായത്, 6.22 ലക്ഷം കോടി രൂപ.

അദാനി ഗ്രൂപ്പ് ചെയര്‍മാനായ ഗൗതം അദാനിയുടെ ആസ്തിമൂല്യം 7,700 കോടി ഡോളറായാണ് ഉയര്‍ന്നത്. അതായത്, 5.70 ലക്ഷം കോടി രൂപ. ലോക റാങ്കിങ്ങില്‍ 14-ാം സ്ഥാനത്താണ് അദ്ദേഹം. ഇരുവരുടെയും കമ്ബനികളുടെ ഓഹരി വില കുതിച്ചുയര്‍ന്നതാണ് ആസ്തിമൂല്യം ഉയരാന്‍ സഹായിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here