ദിനംപ്രതി വർദ്ധിച്ചു വരുന്ന കോവിഡ് പോസിറ്റീവ് കേസുകളുടേയും മരണങ്ങളുടെയും ഇടയിൽ രാജ്യത്തെ ഡെമോക്രാറ്റിക് പാർട്ടിക്കാരായ ഗവർണർമാരുടെ നടപടികളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ഡൊണാൾഡ് ട്രംപ്, കോവിഡ് നടപടികളുടെ പേരിലാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ ഗവർണർമാർക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ട്രംപിന്റെ പെരുമാറ്റം രാഷ്ട്രീയ പ്രേരിതമാണെന്നും നവംബറിൽ വരാനിരിക്കുന്ന ഇലക്ഷനു മുന്നോടിയായുള്ള പ്രകടനങ്ങൾ ആണെന്നും വ്യാപകമായി സൂചിപ്പിക്കപ്പെടുന്നു.

യു.എസിലെ വിവിധ സ്റ്റേറ്റുകളിലുള്ള ലോക് ഡൗണുകൾ ഘട്ടംഘട്ടമായി നീക്കം ചെയ്യുന്നതിനും അടച്ചിരിക്കുന്ന ബിസിനസ് സംരംഭങ്ങൾ എല്ലാം പുനരാരംഭിക്കുന്നതിനും ഡൊണാൾഡ് ട്രംപ് തിടുക്കം കാണിക്കുന്നതും രാജ്യത്ത് ഏറെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. ലോക് ഡൗൺ നടപടികൾ കർശനമായി തുടർന്നുവരുന്ന സ്റ്റേറ്റുകളിൽ ആളുകൾ സംഘടിതമായി ഇറങ്ങി നിയന്ത്രണം നീക്കണം എന്നുള്ള ട്രംപിന്റെ ആഹ്വാനം വിവിധ സ്റ്റേറ്റുകളിൽ ആഭ്യന്തരകലാപം വരെ ഉണ്ടാക്കാനുള്ള സാധ്യതയുണ്ടെന്ന് വാഷിംഗ്ടൺ ഗവർണറായ ജേ ഇൻസ്ലീ ആരോപിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ നിലനിൽക്കുന്ന ഈ സമയത്ത് രാഷ്ട്രീയ പ്രേരിതമായ തന്ത്രങ്ങൾ ഇറക്കുന്നതിൽ ഏറെ വിമർശനം നേരിടുകയാണ് ട്രംപ് ഇപ്പോൾ.

LEAVE A REPLY

Please enter your comment!
Please enter your name here