ആരോഗ്യ മന്ത്രാലയം അപ്രൂവ് ചെയ്യാത്തതും വ്യക്തതയില്ലാത്തതും ഉൾപ്പെടെ ഏതുവിധത്തിലുള്ള വ്യാജ ആരോഗ്യ വാർത്തകൾ പ്രചരിപ്പിച്ചാൽ ഇരുപതിനായിരം ദിർഹം പിഴ ഈടാക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് യു.എ.ഇ ക്യാബിനറ്റ് ശനിയാഴ്ച ഉത്തരവിറക്കി. പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ വ്യാജ ആരോഗ്യ വാർത്തകൾ ഔദ്യോഗികമായോ അനൗദ്യോഗികമായോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുക എന്ന നടപടി എന്നോണം ആണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. ഇത് പ്രകാരം സോഷ്യൽ മീഡിയകളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും യു.എ.ഇയെ സംബന്ധിച്ചുള്ള ആരോഗ്യ വാർത്തകൾ നൽകുന്നവർ ജാഗരൂകരാകേണ്ടതുണ്ട്.നിയമ ലംഘനം നടത്തുന്നവർക്കെതിരെ ആരോഗ്യമന്ത്രാലയം ഇരുപതിനായിരം ദിർഹം വരെ ഫൈൻ ഇടയാക്കുമെന്ന് ആരോഗ്യം മന്ത്രാലയ വക്താവ് ഡോക്ടർ ഫരീദ അൽ ഹൊസാനി ശനിയാഴ്ച നടത്തിയ വെർച്വൽ മീറ്റിംഗിൽ അറിയിച്ചു.കൊറോണ വ്യാപനം തടയുന്നതിനുള്ള സാമൂഹിക ഉത്തരവാദിത്വം പ്രതിരോധനടപടികൾ കൈക്കൊള്ളുന്നതിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല എന്നും ശരിയായതും പ്രാധാന്യമുള്ളതുമായ ആരോഗ്യ വാർത്തകൾ മാത്രം പൊതുജനങ്ങൾക്കിടയിൽ ഷെയർ ചെയ്യുന്നത് കൂടെയും ആണെന്ന് അവർ ജനങ്ങളെ ഉണർത്തി.

LEAVE A REPLY

Please enter your comment!
Please enter your name here