ആഭ്യന്തര മന്ത്രി അമിത് ഷാ കോവിഡ് നെഗറ്റീവായെന്ന് അറിയിച്ചു കൊണ്ടുള്ള ട്വീറ്റ് പിന്‍വലിച്ച്‌ ബി ജെ പി എം പി മനോജ് തിവാരി. മന്ത്രിയുടെ ട്വീറ്റ് നിഷേധിച്ച്‌ ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. ഈയടുത്ത സമയത്തൊന്നും അമിത് ഷായ്ക്ക് കൊവിഡ് പരിശോധന നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതിന് പിന്നാലെയാണ് തിവാരി ട്വീറ്റ് ഡിലീറ്റ് ചെയ്തത്.

അമിത് ഷാ ജീയുടെ കൊവിഡ് പരിശോധനഫലം വന്നുവെന്നും നെഗറ്റീവ് ആണെന്നുമാണ് തിവാരി ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ അമിത് ഷായോ ആഭ്യന്തര മന്ത്രാലയമോ സ്ഥീരീകരണം നല്‍കിയിരുന്നില്ല. ഒരാഴ്ച മുമ്ബാണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തനിക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന വിവരം അദ്ദേഹം തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here