ദുബായ് : യുഎഇ യില്‍ ഇന്ന് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 357 ആയി. ഇന്ന് 225 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം 323 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 62,525 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 56,568 പേര്‍ ഇതിനോടകം രോഗമുക്തരായതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.

Coronavirus UAE

LEAVE A REPLY

Please enter your comment!
Please enter your name here