കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട്​ ചൈന വിവരങ്ങൾ മറച്ചുവെക്കുകയാണെന്ന ആരോപണവുമായി ജർമ്മനി. കൊറോണ വൈറസിനെ കുറിച്ച്​ ചൈന കൈമാറുന്ന വിവരങ്ങൾ സുതാര്യമായിരിക്കണമെന്ന് ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ ആവശ്യപ്പെട്ടു. യഥാർഥ വിവരങ്ങൾ ലോകത്തെ അറിയിക്കാൻ ചൈന കൂടുതൽ സുതാര്യ സമീപനം സ്വീകരിക്കണം. വൈറസ്​ ഉത്ഭവത്തെ കുറിച്ചും ആദ്യഘട്ട വ്യാപനത്തെ കുറിച്ചും ചൈന വ്യക്തമാക്കുമെന്ന്​ വിശ്വസിക്കുന്നുവെന്നും മെർക്കൽ പറഞ്ഞു. മധ്യ ചൈനീസ് നഗരമായ വുഹാനിൽ നിന്നാണ് വൈറസ്​ പടർന്നതെന്ന്​ ചൈന പറയുന്നു. ഇതി​​​െൻറ ആദ്യ ദിവസങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെക്കണമെന്നാണ്​ മെർക്കൽ ആവശ്യപ്പെട്ടത്​.

LEAVE A REPLY

Please enter your comment!
Please enter your name here