തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 16 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി ഇന്നത്തെ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇപ്പോൾ 117 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കണ്ണൂർ 10, പാലക്കാട് 4, കാസർകോട് 3, മലപ്പുറം, കൊല്ലം ഒന്നു വീതം എന്നിങ്ങനെയാണു പോസിറ്റീവ് കേസുകൾ. കണ്ണൂരിലെ രോഗികളിൽ 9 പേർ വിദേശത്തുനിന്ന് വന്നതാണ്. ഒരാൾക്കു സമ്പർക്കം വഴിയും രോഗം ബാധിച്ചു. പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളിൽ രോഗബാധയുണ്ടായ ഓരോരുത്തർ തമിഴ്നാട്ടിൽനിന്നും എത്തിയവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here