ഖത്തറില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുന്നവര്‍ക്ക് ഇനി ആപ്പിള്‍ പേ മുഖേന പേയ്മെന്റ് അടയ്ക്കാം. ഖത്തര്‍ നാഷനല്‍ ബാങ്ക് (ക്യുഎന്‍ബി) ആണ് പുതിയ ഓണ്‍ലൈന്‍ പേയ്മെന്റ് സൗകര്യത്തിന് തുടക്കമിട്ടത്. ആപ്പിള്‍ പേയിലൂടെ എളുപ്പത്തില്‍ സുരക്ഷിതമായും സൗകര്യപ്രദമായും പേയ്മെന്റ് അടയ്ക്കാം.

ഇ-വ്യാപാരത്തിന് ആക്കം കൂട്ടാന്‍ പുതിയ സൗകര്യം ഗുണകരമാകും. ആപ്പിള്‍ പേ പിന്തുണയ്ക്കുന്ന ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഷോപ്പിങ് നടത്തുന്നവര്‍ക്ക് ആപ്പിള്‍ പേയിലൂടെ അനായാസം പേയ്മെന്റ് നല്‍കാമെന്നത് ഉപഭോക്താക്കള്‍ക്ക് മാത്രമല്ല ഇ-വ്യാപാരികള്‍ക്കും പ്രയോജനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here