ഓസീസിനെതിരായ ടി-20 പരമ്ബരയില്‍ മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ പേസര്‍ തങ്കരസു നടരാജനെ അഭിനന്ദിച്ച്‌ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഐപിഎലില്‍ നടരാജന്‍ കളിക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍്റെ ക്യാപ്റ്റനായ വാര്‍ണര്‍ തന്‍്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അഭിനന്ദനവുമായി രംഗത്തെത്തിയത്.

“പരമ്ബര നഷ്ടമായെങ്കിലും നടരാജനെയോര്‍ത്ത് സന്തോഷിക്കുന്നു. നല്ല ഒരു മനുഷ്യനാണ്. ക്രിക്കറ്റ് എന്ന ഗെയിമിനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. നെറ്റ് ബൗളറില്‍ നിന്ന് ഏകദിന, ടി-20 മത്സരങ്ങള്‍ അരങ്ങേറി. എന്തൊരു നേട്ടമാണത്. നന്നായി കളിച്ചു കൂട്ടുകാരാ”- വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഇന്ത്യക്കായി ടി-20 പരമ്ബരയില്‍ ഗംഭീര പ്രകടനമാണ് നടരാജന്‍ നടത്തിയത്. 3 മത്സരങ്ങളിലുമായി 12 ഓവറുകള്‍ എറിഞ്ഞ നടരാജന്‍ 6 വിക്കറ്റ് സ്വന്തമാക്കി വിക്കറ്റ് വേട്ടയില്‍ പരമ്ബരയിലെ തന്നെ മികച്ച താരമായി മാറിയിരുന്നു. 6.92 എന്ന മികച്ച എക്കോണമിയിലാണ് താരം ടി-20 പരമ്ബരയില്‍ പന്തെറിഞ്ഞത്. മികച്ച പ്രകടനത്തിന്‍്റെ ബലത്തില്‍ ടി-20 ലോകകപ്പ് ടീമിലേക്കുള്ള മത്സരം നടരാജന്‍ ശക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here