തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് രജിസ്റ്റര്‍ ചെയ്തത് 1381 കേസുകള്‍. ഇന്ന് 1383 പേരെ അറസ്റ്റ് ചെയ്തു. 923 വാഹനങ്ങളാണ് ഇന്ന് പൊലീസ് പിടിച്ചെടുത്തത്. ഇതോടെ കഴിഞ്ഞ നാലു ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 7091 ആയി. കൊവിഡ് പ്രതിരോധത്തിനായുള്ള ലോക്ക് ഡൗണിന്‍റെ നാലാം ദിവസം സംസ്ഥാനത്ത് നിരത്തിലിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി തുടരുകയാണ്.

നിരോധനജ്ഞ നിലവിലുള്ള തിരുവനന്തപുരം ജില്ലയില്‍ 144 (തിരുവനന്തപുരം സിറ്റി – 43, തിരുവനന്തപുരം റൂറല്‍ – 101 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 137 പേരെ (തിരുവനന്തപുരം സിറ്റി – 37, തിരുവനന്തപുരം റൂറല്‍ – 100 ) അറസ്റ്റ് ചെയ്യുകയും 110 വാഹനങ്ങള്‍ ( തിരുവനന്തപുരം സിറ്റി – 37, തിരുവനന്തപുരം റൂറല്‍ – 73) കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here