കൊറോണ വൈറസിന്റെ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇന്ന് പുതിയ 72 കേസുകൾ പോസിറ്റീവെന്ന് കണ്ടെത്തി, ഇതോടെ രാജ്യത്ത് ആകെ 405 കേസുകളായി. ഇന്ന് മൂന്ന് പേർ സുഖം പ്രാപിച്ചതായും ആരോഗ്യ, പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ കൊറോണ രോഗത്തിൽ നിന്ന് മുക്തി നേടി സുഖം പ്രാപിച്ചവരുടെ എണ്ണം 55 ആയി.