ദുബായിൽ പറയത്തക്ക ബന്ധുക്കളോ സുഹൃത്തുക്കളോ നാട്ടുകാരോ ആരും തന്നെ ഇല്ലാത്ത തൃശൂർ ചേറൂർ സ്വദേശി അരുൺ കുമാർ ദുബായ് ജുമേര ഉമ്മ്സ്‌കീം ഏരിയയിൽ സലൂണിലെ ജോലിക്കാരൻ ആയിരുന്നു.

സഹപ്രവർത്തകരായ ചങ്ങനാശ്ശേരി സ്വേദേശി സകീർ ഹുസൈനോടൊപ്പം കൊറോണ കാലത്തെ കഷ്ടപ്പാടുകൾ എല്ലാം കഴിഞ്ഞു മെല്ലെ മെല്ലെ സാധാരണ രീതിയിലേക്ക് സലൂൺ മേഖലയായ തൊഴിൽ മേഖല ശക്തിപ്പെടുന്നതിനിടയിൽ ആണ് വില്ലൻ അപ്പന്റിക്സ് എന്ന അസുഖത്തിന്റെ രൂപത്തിൽ എത്തിയതിന്റെ ഭാഗമായി ഈ കഴിഞ്ഞ രണ്ടാം തിയ്യതി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവേണ്ടിവന്നത്.

ആരോഗ്യഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിൽ ഹോസ്‌പിറ്റലിൽ പോകാൻ സാമ്പത്തികശേഷി അനുവദിക്കാത്തതിനാൽ ഓരോ ദിവസവും തള്ളി നീക്കുകയായിരുന്നു. വേദന അസഹ്യമായതിന്റെ പേരിൽ താങ്ങാനാവാതെ ആണ് അവസാനം ഹോസ്‌പിറ്റലിൽ പ്രവേശിക്കപ്പെട്ടത്. അവസാനം വിധിക്ക് കീഴ്പ്പെട്ട് അരുൺകുമാർ ഇന്നലെ ജീവിതത്തിൽ നിന്നും യാത്രയായി.

ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ സഹജോലിക്കാരൻ ആയ സകീർ ഹുസൈനും. ഏകദേശം മൂന്നരലക്ഷത്തിന്റെ ചിലവാണ് ഹോസ്പിറ്റലിൽ ബില്ല് ആയത്. എന്ത് ചെയ്യണമെന്ന് അറിയാതെ സകീർ ഹുസൈൻ.

അവസാനം ഷോപ്പിലെ ഒരു സന്ദർശകൻ ആയിരുന്ന റിഷാദ് വഴി മുസമ്മിൽ തലശ്ശേരി ആണ് യുണൈറ്റഡ് പി ആർ ഒ അസോസിയേഷൻ ഭാരവാഹികളെ ഈ വിവരം അറിയിക്കുന്നത്. ആരുമില്ലാത്ത ഇവരെ സഹായിക്കണം എന്നാഭ്യർത്ഥിച്ചുകൊണ്ട് യുണൈറ്റഡ് പി ആർ ഒ അസോസിയേഷൻ വിഷയം ഏറ്റെടുക്കുകയും ഹെല്പ് വിംഗ് ലീഡറായ നിസാർ പട്ടാമ്പിയെ ചുമതലപ്പെടുത്തി.

നിസാർ പട്ടാമ്പിയും റിയാസ് കൂത്ത്പറമ്പും, റിയാസും കൂടി എല്ലാ കാര്യങ്ങളും പൂർത്തിയാക്കി. എംബാമിങ് സെന്ററിൽ യുണൈറ്റഡ് പി ആർ ഒ അസോസിയേഷൻ പ്രസിഡന്റ് സലീം ഇട്ടമ്മൽ, ജനറൽ സെക്രട്ടറി അജിത് ഇബ്രാഹിം, ബഷീർ സൈദു, മുസമ്മിൽ തലശ്ശേരി, അരുൺ കുമാറിന്റെ സുഹൃത്തുക്കളായ സകീർ ഹുസൈൻ, , റിഹാസ് എന്നിവരും ഉണ്ടായിരുന്നു. അരുൺകുമാറിന്റെ മൃദദേഹം നടപടികൾ എല്ലാം പൂർത്തിയാക്കി ഇന്ന് രാത്രി 12 മണിക്ക് എയർ ഇന്ത്യ എക്സ്പ്രസ്സിൽ കോഴിക്കോട്ടേക്ക് കയറ്റി അയക്കാനുള്ള നടപടികൾ എല്ലാം തന്നെ പൂർത്തിയാക്കി.

ഇതിൽ ഇവിടത്തെ പ്രവാസികൾക്ക് വലിയൊരു സന്ദേശം നൽകുവാനുണ്ട്. താത്കാലിക ലാഭത്തിനായി ഇൻഷുറൻസ് പരിരക്ഷ നിങ്ങൾ എടുക്കാതിരിക്കരുത്. തീർച്ചയായും യു എ ഇ യിൽ നിങ്ങൾ സ്ഥിരതാമസക്കാരനാണോ എങ്കിൽ നിങ്ങൾ തീർച്ചയായും ആരോഗ്യ സുരക്ഷാ ഇൻഷുറൻസ് ഉറപ്പ് വരുത്തിയിരിക്കണം.

എല്ലാ കമ്പനികളും അവരുടെ ജോലിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായും ഉറപ്പ് വരുത്തണമെന്നും വിസാ നടപടികൾക്കായി താത്കാലിക സംവിധാനങ്ങൾക്ക് പി ആർ ഒ, ടൈപ്പിസ്റ്റ് മേഖലയിൽ ഉള്ളവർ കൂട്ട് നിൽക്കരുത് എന്നും യുണൈറ്റഡ് പി ആർ ഒ അസോസിയേഷൻ ശക്തമായി ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here