മെക്സിക്കോയിൽ നൂറിലധികം പേർ മായം ചേർത്ത മദ്യം കഴിച്ച് മരണപ്പെട്ടു. മദ്യവിതരണക്കാരെ തിരിച്ചറിയാൻ പ്രാദേശിക അധികാരികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനുവദനീയമല്ലാത്ത ലഹരിപാനീയങ്ങൾ കഴിക്കരുതെന്ന് അധികൃതർ പൗരന്മാരോട് തുടർച്ചയായി അഭ്യർത്ഥിക്കുന്നുമുണ്ട്.

ജാലിസ്കോ, യുക്കാറ്റൻ, പ്യൂബ്ല, മോറെലോസ് എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഈ മാസം ആദ്യം മുതൽ ഇത്തരത്തിലുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആരോഗ്യപരമായ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മായം ചേർത്ത മദ്യം കഴിച്ച് വിവിധ പ്രദേശങ്ങളിലായി ഇത്രയും പേർ മരിച്ചത്. “റിഫിനോ” എന്നറിയപ്പെടുന്ന പ്രാദേശിക മദ്യത്തിന്റെ 200 ലിറ്റർ കണ്ടുകെട്ടിയതായും അതിലെ ഉള്ളടക്കങ്ങൾ നിർണ്ണയിക്കാൻ പഠനങ്ങൾ നടത്തുകയാണെന്നും പ്രാദേശിക സർക്കാർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here