പ്രവാസി വ്യവസായപ്രമുഖനും ചലച്ചിത്രനിർമ്മാതാവുമായ  അറ്റ്ലസ് രാമചന്ദ്രൻ (80) അന്തരിച്ചു. ദുബായ് ആസ്റ്റർ മൻഖൂൾ ഹോസ്പിറ്റലിൽ ഞായറാഴ്ച രാത്രിയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം.

ഗള്‍ഫ് രാജ്യങ്ങളില്‍ അമ്പതോളം ശാഖകളുള്ള അറ്റ്‌ലസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനായിരുന്നു  ഡോ എം എം രാമചന്ദ്രന്‍. മലയാളത്തിലെ പല ഹിറ്റു ചിത്രങ്ങളുടേയും നിര്‍മ്മാതാവും വിതരണക്കാരനുമായിരുന്നു. ചന്ദ്രകാന്ത ഫിലിംസ് എന്ന പേരിലുള്ള ഒരു സിനിമാനിര്‍മ്മാണ കമ്പനിയും രാമചന്ദ്രന്റേതായുണ്ട്. വൈശാലി, സുകൃതം, ധനം, വാസ്തുഹാര, കൗരവര്‍, ചകോരം, ഇന്നലെ, വെങ്കലം എന്നീ ചലച്ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു.

തൃശൂര‍് മുല്ലശേരി മധുക്കര സ്വദേശിയാണ്. 1942 ജൂലായ് 31 നാണ് എംഎം രാമചന്ദ്രനെന്ന അറ്റ്ലസ് രാമചന്ദ്രന്റെ ജനനം. 974ന്‍റെ തുടക്കത്തിലാണ് രാമചന്ദ്രൻ പ്രവാസിയായി കുവൈത്തിൽ എത്തുന്നത്. പ്രവാസ ജീവിതം 50 വർഷത്തിലേക്ക്​ അടുക്കുമ്പോഴാണ്​ മരണം. കുവൈത്തിൽ നിന്ന്​ ദുബൈയിലേക്ക്​ മാറി. സ്വന്തം ജീവിതം സിനിമയാക്കണമെന്നതും അദ്ദേഹത്തിന്‍റെ മറ്റൊരു ​ആഗ്രഹമായിരുന്നു.

ഓർമക്കുറിപ്പ്​ പൂർത്തിയാക്കിയാൽ സിനിമ ചെയ്യണമെന്നായിരുന്നു​ ആഗ്രഹം. അറ്റ്​ലസ്​ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവന്ന ശേഷമായിരിക്കണം സിനിമയെന്നും അദ്ദേഹത്തിന്​ നിർബന്ധമുണ്ടായിരുന്നു.

അറ്റ്​ലസ്​ ജൂവല്ലറിയുടെ പരസ്യത്തിൽ ‘ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം’ എന്ന ഡയലോഗാണ്​ അദ്ദേഹത്തെ ജനഹൃദയങ്ങളിലേക്ക്​ കൂടുതൽ അടുപ്പിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here