ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ട് വി​ക്ക​റ്റി​ന്‍റെ ത​ക​ര്‍​പ്പ​ന്‍ ജ​യം. വി​ജ​യ​ല​ക്ഷ്യ​മാ​യ 90 റ​ണ്‍​സ് ഓ​സീ​സ് ര​ണ്ടു വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​പ്പെ​ടു​ത്തി മ​റി​ക​ട​ന്നു. ഓ​പ്പ​ണ​ര്‍ ജോ​ണ്‍ ബേ​ണ്‍​സ് പു​റ​ത്താ​കാ​തെ നേ​ടി​യ അ​ര്‍​ധ സെ​ഞ്ചു​റി​യാ​ണ് (51) ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. ജ​യ​ത്തോ​ടെ നാ​ല് മ​ത്സ​ര പ​ര​മ്ബ​ര​യി​ല്‍ ഓ​സീ​സ് മു​ന്നി​ലെ​ത്തി.

നേ​ര​ത്തെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ ത​ക​ര്‍​ന്ന​ടി​ഞ്ഞ ഇ​ന്ത്യ 36 റ​ണ്‍​സി​ല്‍ ഓ​ള്‍​ഒൗ​ട്ടാ​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ ടെ​സ്റ്റി​ലെ ഏ​റ്റ​വും ചെ​റി​യ സ്കോ​റാ​ണി​ത്. ഒ​രു വി​ക്ക​റ്റി​ന് ഒ​ന്‍​പ​ത് റ​ണ്‍​സ് എ​ന്ന നി​ല​യി​ല്‍ മൂ​ന്നാം ദി​നം ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് അ​വി​ശ്വ​സി​നീ​യ ത​ക​ര്‍​ച്ച​യാ​ണ് നേ​രി​ട്ട​ത്. ഒ​രു ബാ​റ്റ്സ്മാ​ന് പോ​ലും ര​ണ്ട​ക്കം ക​ട​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. മൂ​ന്ന് പേ​ര്‍ പൂ​ജ്യ​ത്തി​ന് പു​റ​ത്താ​യി. ഒ​ന്‍​പ​ത് റ​ണ്‍​സ് നേ​ടി​യ ഓ​പ്പ​ണ​ര്‍ മാ​യ​ങ്ക് അ​ഗ​ര്‍​വാ​ളാ​യി​രു​ന്നു ടോ​പ്പ് സ്കോ​റ​ര്‍.

ഒ​ന്‍​പ​ത് വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യ​തി​ന് പി​ന്നാ​ലെ മു​ഹ​മ്മ​ദ് ഷ​മി പ​രി​ക്കേ​റ്റ് പി·ാ​റി​യ​തും ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി​യാ​യി. എ​ട്ട് റ​ണ്‍​സ് വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റു​ക​ള്‍ കൊ​യ്ത ജോ​ഷ് ഹേ​സി​ല്‍​വു​ഡും 21 റ​ണ്‍​സി​ന് നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ പാ​റ്റ് ക​മ്മി​ന്‍​സും ചേ​ര്‍​ന്നാ​ണ് ഇ​ന്ത്യ​യെ എ​റി​ഞ്ഞി​ട്ട​ത്.

സ്കോ​ര്‍: ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സ് 244, ര​ണ്ടാം ഇ​ന്നിം​ഗ്സ് 36. ഓ​സ്ട്രേ​ലി​യ ഒ​ന്നാം ഇ​ന്നിം​ഗ്സ് 191, ര​ണ്ടാം ഇ​ന്നിം​ഗ്സ് 93/2. ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ പു​റ​ത്താ​കാ​തെ 73 റ​ണ്‍​സ് നേ​ടി​യ ഓ​സീ​സ് നാ​യ​ക​ന്‍ ടിം ​പെ​യി​ന്‍ മാ​ന്‍ ഓ​ഫ് ദ ​മാ​ച്ചാ​യി. പ​ര​മ്ബ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം ഡി​സം​ബ​ര്‍ 26ന് ​മെ​ല്‍​ബ​ണി​ല്‍ തു​ട​ങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here