ഇംഗ്ലണ്ട് പര്യടനത്തിനുള്ള 26 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ച്‌ ഓസ്ട്രേലിയ. സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്ന് പുറത്തായെങ്കിലും ബാറ്റ്സ്മാന്‍ ഉസ്മാന്‍ ഖവാജയും ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനസും സാധ്യതാ ടീമില്‍ ഇടം നേടിയപ്പോള്‍ നേഥന്‍ കോള്‍ട്ടര്‍നൈലും ഷോണ്‍ മാര്‍ഷും പീറ്റര്‍ ഹാന്‍ഡ്സ്കോംബും പുറത്തായി.

Australia

കഴിഞ്ഞ ലോകകപ്പില്‍ ഓസീസിനായി കളിച്ച താരങ്ങളാണ് ഒഴിവാക്കപ്പെട്ട ഷോണ്‍ മാര്‍ഷും കോള്‍ട്ടര്‍നൈലും. ഡാനിയേല്‍ സാംസ്, റിലേ മെര്‍ഡിത്ത്, ജോഷ് ഫിലിപ്പ് എന്നിവരാണ് 26 അംഗ സാധ്യതാ ടീമിലെ പുതുമുഖങ്ങള്‍. കൊവിഡിന്റെ പശ്ചത്തലത്തില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി 15 അംഗ ടീമിന് പകരം വലിയ ടീമിനെയാകും ഓസീസ് ഇംഗ്ലണ്ടിലേക്ക് അയക്കുക എന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here