തങ്ങളുടെ പരീക്ഷണ വാക്സിന്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കാനൊരുങ്ങി റഷ്യ. ദേശീയ തലത്തില്‍ ഈ വര്‍ഷം തന്നെ 30 ദശലക്ഷം വാക്സിന്‍ ഡോക്സുകള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള ചര്‍ച്ച തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. വിദേശ രാജ്യങ്ങള്‍ക്കായി 170 ദശലക്ഷം വാക്സിന്‍ ഡോസുകളും വികസിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.

റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് മേധാവിയാണ് വാക്സിന്റെ ഉത്പാദനം തുടങ്ങുമെന്ന കാര്യം അറിയിച്ചത്. കഴിഞ്ഞാഴ്ചയാണ് 38 പേരില്‍ ഒരുമാസം നീണ്ട വാക്സിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഈ വാക്സിന്‍ സുരക്ഷിതമാണെന്നും പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുമെന്നും റഷ്യന്‍ ഗവേഷകര്‍ പറഞ്ഞിരുന്നു. വാക്സിന്‍ ട്രയലിന്റെ മൂന്നാം ഘട്ടം ഓഗസ്റ്റില്‍ തുടങ്ങുമെന്ന് റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് തലവന്‍ കിറൈല്‍ ഡിമിട്രീവ് പറഞ്ഞു. നിലവില്‍ ആദ്യ ട്രയലില്‍ തന്നെ ലഭിച്ച ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റില്‍ റഷ്യയിലും സെപ്റ്റംബറില്‍ മറ്റു ചില രാജ്യങ്ങളിലും വാക്സിന് അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Russia

നിലവില്‍ 100 ലേറെ വാക്സിന്‍ ഗവേഷണങ്ങളാണ് കൊവിഡിന് തടയിടാനായി ലോകത്ത് നടന്നു കൊണ്ടിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ ബ്രിട്ടനിലെയും ചൈനയിലെയും ഓരോ വാക്സിനുകള്‍ വീതം മനുഷ്യരിലുള്ള പരീക്ഷണത്തിന്റെ അവസാനഘട്ടത്തിലാണ് ( മൂന്നാം ഘട്ടം ). റഷ്യന്‍ വാക്സിന്റെ മൂന്നാം ഘട്ട ഹ്യൂമന്‍ ട്രയല്‍ റഷ്യയിലും രണ്ട് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും നടക്കുമെന്നും ഡിമിട്രീവ് പറയുന്നു. ഓഗസ്റ്റ് 3ന് പൂര്‍ത്തിയാകുന്ന 100 പേരിലുള്ള രണ്ടാം ഘട്ട ട്രയല്‍ പൂര്‍ത്തിയായതിന് ശേഷമാകും ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here