യുഎഇയില്‍ നടക്കുന്ന ഐപിഎലില്‍ ഓസ്ട്രേലിയന്‍ താരങ്ങളില്‍ ഭൂരിഭാഗം പേരും കളിക്കാനുണ്ടാകമെന്നാണ് ലഭിയ്ക്കുന്ന വിവരം. സെപ്റ്റംബര്‍ 18ന് ആരംഭിച്ച്‌ ഒക്ടോബര്‍ 15 വരെയാവും ഐപിഎല്‍ നടക്കുകയെന്നാണ് അറിയുന്നത്. ബിസിസിഐ ഐപിഎലിന്റെ പുതുക്കിയ ഫിക്സ്ച്ചര്‍ പുറത്ത് വിട്ടിട്ടില്ല.

പാറ്റ് കമ്മിന്‍സ് ഐപിഎല്‍ കളിക്കില്ലെന്ന് അറിയിച്ചുവെങ്കിലും ബാക്കി താരങ്ങളെല്ലാവരും കളിക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് നേരത്തെ താരങ്ങള്‍ ദേശീയ ടീമില്‍ നിന്ന് കളിക്കാതെ ഐപിഎല്‍ പോലുള്ള ടൂര്‍ണ്ണമെന്റ് കളിക്കുന്നത് ശരിയായ നടപടിയല്ലെന്ന് അറിയിച്ചിരുന്നു.

എന്നാല്‍ താരങ്ങളില്‍ ബഹുഭൂരിഭാഗവും ഐപിഎല്‍ കളിക്കാനെത്തുമെന്നാണ് അറിയുന്നത്. വിന്‍ഡീസ് ടൂറില്‍ നിന്ന് പിന്മാറിയ താരങ്ങള്‍ വരെ ഐപിഎലിന് വരുമെന്നാണ് അറിയുന്നത്.

ഐപിഎല്‍ യുഎഇയില്‍ നടക്കുന്നതിനാല്‍ തന്നെ ലോകകപ്പിനുള്ള തയ്യാറെടുപ്പായി ഈ അവസരം ഉപയോഗിക്കാമെന്നാണ് താരങ്ങളുടെ ഭാഷ്യം എന്നാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here