ഐപിഎല്ലിന്‌ വേണ്ടി സിപിഎല്‍ മാറ്റിവെക്കില്ലെന്ന്‌ വ്യക്തമാക്കി കരീബിയന്‍ പ്രീമിയര്‍ ലീഗ്‌ സിഇഒ. സെപ്‌തംബറില്‍ ഐപിഎല്‍ നടത്താമെന്ന ബിസിസിഐ ആലോചനങ്ങള്‍ക്ക തിരിച്ചടിയാവുന്ന ഒന്നാണ്‌ കരീബിയന്‍ പ്രീമിയര്‍ ലീഗ്‌. സെപ്‌തംബറിലാണ്‌ സിപിഎല്ലിന്റെ ഷെഡ്യൂള്‍.

ഓഗസ്റ്റ്‌ 19 മുതല്‍ സെപ്‌തംബര്‍ 26 വരെയാണ്‌ സിപിഎല്‍. ബിസിസിഐയുടെ ശക്തി നമുക്കറിയാം. എന്നാല്‍ എന്താണ്‌ മറ്റ്‌ ലീഗുകളും കളിക്കാരും ചെയ്യുന്നത്‌ എന്നത്‌ പരിഗണിക്കണമെന്ന്‌ സിപിഎല്‍ സിഇഒ പെറ്റെ റസല്‍ പറഞ്ഞു. വിന്‍ഡിസിന്റെ എല്ലാ താരങ്ങളേയും ഐപിഎല്ലിന്‌ വേണ്ടിവന്നേക്കാം. എന്നാല്‍ ഈ വിന്‍ഡിസ്‌ താരങ്ങളുടെ സഹതാരങ്ങള്‍ ഞങ്ങള്‍ക്ക്‌ വേണ്ടി കളിക്കുമ്ബോള്‍ അവര്‍ക്ക്‌ ഐപിഎല്ലില്‍ കളിക്കുക എന്നത്‌ ബുദ്ധിമുട്ടാവും. ബിസിസിഐ അവരുടേതായ മറ്റൊരു സമയം ഐപിഎല്‍ നടത്താന്‍ തെരഞ്ഞെടുക്കണം, റസല്‍ പറഞ്ഞു.

നേരത്തെ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചില്ലായിരുന്നു എങ്കില്‍ യുകെ പോലെ കരീബിയന്‍ ദ്വീപും പ്രതിസന്ധിയിലേക്ക്‌ വീണാനെ. സുരക്ഷിതമാണ്‌ സാഹചര്യങ്ങള്‍ എങ്കില്‍ സിപിഎല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സെപ്‌തംബറില്‍ ഐപിഎല്‍ നടത്താനുള്ള ആലോചനയാണ്‌ ബിസിസിഐക്ക്‌ മുന്‍പില്‍ ഇപ്പോഴുള്ളതെന്നാണ്‌ സൂചന. ശ്രീലങ്കയില്‍ ഐപിഎല്ലിന്‌ വേദിയൊരുക്കാം എന്ന വാഗ്‌ദാനവുമായി ലങ്കന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ എത്തിയെങ്കിലും ഇക്കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നായിരുന്നു ബിസിസിഐയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here