കൊറോണ വൈറസ് പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കുന്നതിനും ബിസിനസുകളെ പിന്തുണയ്ക്കുവാനും മികച്ച രീതികൾ ഉത്തേജിപ്പിക്കുവാനും വേണ്ടി യു.എ.ഇ സാമ്പത്തിക മന്ത്രാലയം (MoE) ഒരു പ്ലാറ്റ്ഫോം ആരംഭിച്ചു. ഈ പ്ലാറ്റ്ഫോം രാജ്യത്തെ വാണിജ്യ, നിക്ഷേപ കാലാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കളെയും കമ്പനികളെയും സംരക്ഷിക്കുന്നതിനും, പകർച്ചവ്യാധിയുടെ അനന്തരഫലങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഉചിതമായ വിജ്ഞാന അന്തരീക്ഷം നൽകുന്നതിനും മന്ത്രാലയവും സ്വകാര്യമേഖലയും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തിനും സഹായിക്കും. ഉപഭോക്താക്കളുമായും വിതരണക്കാരുമായും ഇടപഴകുന്നതിനുള്ള ആവശ്യകതകളെയും നടപടിക്രമങ്ങളെയും കുറിച്ചുള്ള പ്ലാറ്റ്ഫോം ഈ പാൻഡെമിക് സമയത്ത് ബിസിനസ് വർദ്ധിപ്പിക്കുന്നതിനായി എങ്ങനെ സംഭാവന നൽകാമെന്നതിനുള്ള നിർദ്ദേശങ്ങളും വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല ഗവൺമെന്റും സ്വകാര്യമേഖലയും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തിനും സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here