2019ൽ വിവിധ സംരംഭങ്ങളിലൂടെയായി ലോകമെമ്പാടുമുള്ള 71 ദശലക്ഷത്തിലധികം ജീവിതങ്ങളെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് (എം‌ബി‌ആർ‌ജി‌ഐ) 2019 ൽ മാറ്റിമറിച്ചതായി വാർഷിക റിപ്പോർട്ട്. വിവിധ മാനുഷിക പദ്ധതികൾക്കായി കഴിഞ്ഞ വർഷം മൊത്തം 1.3 ബില്യൺ ദിർഹം ചെലവഴിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് എം‌ബി‌ആർ‌ജി‌ഐ വെർച്വൽ യോഗത്തിൽ അധ്യക്ഷത വഹിച്ചത്.

എം‌ബി‌ആർ‌ജി‌ഐയുടെ 574 മുഴുസമയ ജോലിക്കാരായി ലോകത്തിന്റെ വിവിധ പോക്കറ്റുകളിൽ നിന്നുള്ള 125,000 ഓളം സന്നദ്ധപ്രവർത്തകർ കൈകോർത്തു. വമ്പിച്ച മാനുഷിക പദ്ധതികൾ നടപ്പാക്കാനും എണ്ണമറ്റ ജീവിതങ്ങൾ മികച്ചതാക്കാനും ഈ സംഘടിത പ്രവർത്തനം കൊണ്ടായെന്നും “ജീവിതം മെച്ചപ്പെടുത്തുന്നത് ഞങ്ങൾക്ക് സന്തോഷം നൽകുന്നു, ആവശ്യമുള്ള ആരെയും ശാക്തീകരിക്കുന്നത് ഞങ്ങൾക്ക് ബഹുമാനം നൽകുന്നു. പ്രത്യാശ സൃഷ്ടിക്കുന്നത് വിജയകരമായ ഒരു നിക്ഷേപമാണ്, അത് നമ്മുടെ സമൂഹത്തിലും ലോകത്തും മികച്ച ഫലങ്ങൾ കൊയ്യും,” എന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ബോർഡ് മീറ്റിംഗിൽ കോവിഡ് -19 പാൻഡെമിക്കിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച ചെയ്ത യുഎഇ ഉപരാഷ്ട്രപതി “പ്രതിസന്ധികൾ കടന്നുപോകുകയും മനുഷ്യരാശിയെ സേവിക്കുകയും ചെയ്യുന്നു.” “കഴിയുന്നത്ര ജീവിതങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിങ്ങളുടെ മാനുഷിക ശ്രമങ്ങൾ തുടരണമെന്നും” എം‌ബി‌ആർ‌ജി‌ഐ ടീമുകളോട് അഭ്യർത്ഥിച്ചു.

2019ൽ 108 രാജ്യങ്ങളിലിണ് ഫൗണ്ടേഷന്റെ ഗുണഭോക്താക്കൾ. 2018 ൽ ഇത് 86 രാജ്യങ്ങളിലെ 70 ദശലക്ഷം ഗുണഭോക്താക്കളായിരുന്നു. എം‌ബി‌ആർ‌ജി‌ഐയുടെ കീഴിലുള്ള 30 ലധികം സ്ഥാപനങ്ങളും സംരംഭങ്ങളും അഞ്ച് പ്രധാന യൂണിറ്റുകളിലായി നൂറുകണക്കിന് പദ്ധതികളും യു.എ.ഇ ഫൗണ്ടേഷൻ നടത്തുന്നു. മാനുഷിക സഹായവും ആശ്വാസവും; വിദ്യാഭ്യാസവും അറിവും പ്രചരിപ്പിക്കുക; ആരോഗ്യ സംരക്ഷണവും രോഗ നിയന്ത്രണവും; നവീകരണവും സംരംഭകത്വവും; കമ്മ്യൂണിറ്റികളെ ശാക്തീകരിക്കുക തുടങ്ങിയവയാണ് പ്രധാന പ്രവർത്തന മേഖലകൾ.

LEAVE A REPLY

Please enter your comment!
Please enter your name here