ചൈനയുടെ സിനോഫാം വാക്സീന് ബഹ്റൈന്‍ അംഗീകാരം നല്കി. ക്ലിനിക്കല്‍ പരീക്ഷണം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അനുമതിയെന്ന് നാഷനല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. അടിയന്തരാവശ്യങ്ങള്‍ക്ക് ഫൈസര്‍ വാക്സീന് ഉപയോഗിക്കാന്‍ കുവൈത്തും അനുമതി നല്കി.
കഴിഞ്ഞ വാരം യുഎഇയും സീനോഫോം വാക്സീന് അംഗീകാരം നല്‍കിയിരുന്നു.അബുദാബി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനി സിനോഫാം, അബുദാബി ആസ്ഥാനമായ നിര്‍മിതബുദ്ധി സ്ഥാപനം ഗ്രൂപ്പ് 42 എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന കോവിഡ് വാക്സീന് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ബഹ്റൈനില്‍ നടത്തിയതിനു പിന്നാലെയാണ് വാക്സീന് ഔദ്യോഗിക അംഗീകാരം നല്‍കിയത്.