റാസൽഖൈമയിൽ ഡ്രൈവിങ് ലൈസൻസിന് 15 ദിവസത്തെ പരിശീലനം നിർബന്ധമാക്കി. നിലവിൽ ആറ് ദിവസത്തെ പരിശീലനമായിരുന്നു നിർബന്ധം. ഡ്രൈവിങ് ടെസ്റ്റിന് രാത്രികാല ഡ്രൈവിങ് പരിശീലനവും പൂർത്തിയാക്കണം.

റാസൽഖൈമയിൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്നവരെല്ലാം നിർബന്ധമായും 15 ദിവസത്തെ പരിശീലനം പൂർത്തിയാക്കണമെന്ന് റാസൽഖൈമ പൊലീസ് അറിയിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കാനും ഡ്രൈവിങ് പരിശീലനത്തിന്‍റെ കാര്യക്ഷമത വർധിപ്പിക്കാനുമാണ് തീരുമാനം. പതിനഞ്ച് ദിവസത്തിൽ അഞ്ച് ദിവസം ഡ്രൈവിങ് സ്കൂളിനകത്തായിരിക്കും പരിശീലനം. ബാക്കി ദിവസങ്ങളിൽ റോഡിൽ പരിശീലനമുണ്ടാകും.

രണ്ടുദിവസം രാത്രികാല ഡ്രൈവിങിലും പരിശീലനം നൽകും. ഇതിന് ശേഷമായിരിക്കും ലൈസൻസിനായുള്ള ടെസ്റ്റിനെ അഭിമുഖീകരിക്കുക. ഹെവി ലൈസൻസ്, ലൈറ്റ് വെഹിക്കിൾ ലൈസൻസ്, മോട്ടോർ സൈക്കിൾ തുടങ്ങി മുഴുവൻ വാഹനങ്ങൾക്കും ഈ നിബന്ധനകൾ ബാധകമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here