മ​നാ​മ: കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്​ ബ​ഹ്​​റൈ​ൻ സ്വീ​ക​രി​ച്ച മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ മി​ക​ച്ച ഫ​ല​മു​ണ്ടാ​ക്കി​യെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി പ്രി​ൻ​സ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ആ​ൽ ഖ​ലീ​ഫ, ശൈ​ഖ്​ അ​ലി ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ, ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രെ റി​ഫ കൊ​ട്ടാ​ര​ത്തി​ൽ സ്വീ​ക​രി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​ങ്ങ​ളി​ൽ ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​ക്കാ​നും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ​ഹാ​യി​ച്ചു. രാ​ജ്യ​ത്തെ സ്വ​ദേ​ശി​ക​ളു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും അ​വ​ബോ​ധ​വും ഐക്യ​ദാ​ർ​ഢ്യ​വും ഇൗ ​വെ​ല്ലു​വി​ളി നേ​രി​ടാ​ൻ ക​ഴി​യു​മെ​ന്ന​ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്. പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ ഉ​റ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന ഹ​മ​ദ്​ രാ​ജാ​വിന്റെ ന​ട​പ​ടി​ക​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. രാ​ജ്യ​ത്തെ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ മ​​ന്ത്രി​മാ​ർ​ക്കും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്കും അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്​​ഥ​ല​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി. കോ​വി​ഡ്​ നേ​രി​ടാ​ൻ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​ട്ടു​ള്ള ന​ട​പ​ടി​ക​ളും പ്ര​ധാ​ന മ​ന്ത്രി വി​ല​യി​രു​ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here