​മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയിൽ നാല്​ കോവിഡ്​ കേസുകൾ കൂടി സ്​ഥിരീകരിച്ചു. ഇവിടെ നിന്ന്​ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 47 ആയി. ഞായറാഴ്​ച 15 പേർക്ക്​ രോഗം സ്​ഥിരീകരിച്ചിരുന്നു. ധാരാവിയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം അഞ്ചായതായി മുൻസിപ്പൽ കോർപറേഷ​ന്റെ കണക്കുകൾ പറയുന്നു.

അഗ്​നിരക്ഷാ സേനയുടെ നേതൃത്വത്തിൽ പ്രദേശം അണുവിമുക്​തമാക്കുന്നതിനുള്ള നടപടികൾ എടുക്കുന്നുണ്ട്​. അതേസമയം, ഇത്രയും വലിയ ചേരിപ്രദേശത്ത്​ രോഗവ്യാപനം ഉണ്ടായാൽ പ്രത്യാഘാതം വിവരണാതീതമാകാൻ സാധ്യതയു​ണ്ട്​. മഹാരാഷ്​ട്രയിൽ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 2064 ആയിട്ടിട്ടുണ്ട്​. തിങ്കളാഴ്​ച 82 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. പൂനെ-3, മുംബൈ-59, മാലേഗാവ്​-12, താനെ -5, പാൽഗർ-2, വാസൈ വിരാർ-1 എന്നിങ്ങനെയാണ്​ മഹാരാഷ്​ട്രയിൽ തിങ്കളാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here