മനാമ: ബഹ്റൈനിൽ അനധികൃതമായി തങ്ങുന്ന പ്രവാസി തൊഴിലാളികൾക്ക്​ സുവർണ്ണാവസരമായി പൊതുമാപ്പ്​. രേഖകൾ ശരിയാക്കി ഇവിടെ തന്നെ ജോലി ചെയ്യാനോ പിഴ അടക്കാതെ നാട്ടിലേക്ക്​ തിരിച്ചുപോകാനോ ഇതുവഴി അവസരം ലഭിക്കും. ലേബർ മാർക്കറ്റ്​ റഗുലേറ്ററി അതോറിറ്റി ആണ്​ പൊതുമാപ്പ്​ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്​.

വർക്ക്​ പെർമിറ്റ് കാലാവധി കഴിയുകയോ റദ്ദാക്കപ്പെടുകയോ ചെയ്​തവർക്കും സ്​പോൺസറുടെ അടുത്ത്​ നിന്ന്​ മുങ്ങി നടക്കുന്നവർക്കും രേഖകൾ ശരിയാക്കാനുള്ള അവസരമാണ്​ ഇത്​. ഏപ്രിൽ ആദ്യം പ്രാബല്യത്തിൽവന്ന പദ്ധതി ഈ വർഷം അവസാനം വരെ തുടരും. മുൻകാലങ്ങളിൽ പ്രഖ്യാപിച്ച പൊതുമാപ്പിന്​ തുല്യമായ നടപടി ആണ്​ ഇതെന്ന്​ എൽ.എം.ആർ.എ ചീഫ്​ എക്​സിക്യൂട്ടീവ്​ ഉസാമ അബ്​ദുല്ല അൽ അബ്​സി ഗൾഫ്​ മാധ്യമത്തോട്​ പറഞ്ഞു.നിലവിൽ കോടതിയിൽ കേസുള്ളവർ പൊതുമാപ്പി​ന്റെ പരിധിയിൽ വരില്ല. സന്ദർശക വിസയിലെത്തി കാലാവധിക്കുശേഷവും രാജ്യത്ത്​ തങ്ങിയവർക്കും യാത്രാ നി​രോധനം നേരിടുന്നവർക്കും പൊതുമാപ്പിന്​ അപേക്ഷിക്കാൻ കഴിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here