ബഹ്‌റൈനിൽ നി​യ​മം ലം​ഘി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന 1604 ലേ​ബ​ർ ക്യാ​മ്പു​ക​ൾ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പ​ല്‍, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രി ഇ​സാം ബി​ന്‍ അ​ബ്​​ദു​ല്ല ഖ​ല​ഫ് വ്യ​ക്ത​മാ​ക്കി. മു​നി​സി​പ്പ​ല്‍ ടീ​മി​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ലു ഗ​വ​ര്‍ണ​റേ​റ്റു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 1049 ലേ​ബ​ര്‍ ക്യാ​മ്പു​ക​ള്‍ക്ക് നോ​ട്ടീ​സ് ന​ല്‍കി​യി​ട്ടു​ണ്ട്.

നാ​ലു മു​നി​സി​പ്പാ​ലി​റ്റി​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക ടീം ​ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു. മ​ന്ത്രാ​ല​യം നി​ഷ്​​ക​ര്‍ഷി​ച്ചി​ട്ടു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും നീ​ക്ക​മു​ണ്ട്. സി​വി​ല്‍ ഡി​ഫ​ന്‍സ് വി​ഭാ​ഗം, വൈ​ദ്യു​തി, ജ​ല​കാ​ര്യ അ​തോ​റി​റ്റി എ​ന്നി​വ നി​ഷ്​​ക​ര്‍ഷി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് ലേ​ബ​ര്‍ ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കേ​ണ്ട​ത്.

LEAVE A REPLY

Please enter your comment!
Please enter your name here