കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരുവില്‍ 33 മണിക്കൂറേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ശനിയാഴ്ച രാത്രി എട്ട് മണി മുതല്‍ തിങ്കളാഴ്ച രാവിലെ അഞ്ചുമണി വരെയാണ് നഗരം അടച്ചിടുന്നത്. രോഗവ്യാപനം തടയാന്‍ നിയന്ത്രണം കടുപ്പിക്കാന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. പൊലീസിന്റെയും അധികൃതരുടെയും നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ബെംഗളൂരു കോര്‍പ്പറേഷന്‍ കമ്മീഷണര്‍ അനില്‍കുമാര്‍ മുന്നറിയിപ്പ് നല്‍കി. അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്ന കടകൾക്ക് നിയന്ത്രണങ്ങളോടെ തുറക്കാൻ അനുവാദമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here