2005ന്​ ശേഷം ആദ്യമായി ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണോള്‍ഡോയുമില്ലാതെ ചാമ്ബ്യന്‍സ്​ ലീഗ്​ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍. കഴിഞ്ഞ ദിവസം നടന്ന പി.എസ്​.ജിയുമായുള്ള മത്സരത്തില്‍ സമനില വഴങ്ങി ബാഴ്​സ പുറത്തായതോടെയാണ്​ ഇരു താരങ്ങളുമില്ലാത്ത ചാമ്ബ്യന്‍സ്​ ലീഗിന്‍റെ ക്വാര്‍ട്ടറിന്​ കളമൊരുങ്ങിയത്​. ചൊവ്വാഴ്ച യുവന്‍ററസും ടൂര്‍ണമെന്‍റില്‍ നിന്ന്​ പുറത്തായിരുന്നു.

ബാഴ്​സലോണ-പി.എസ്​.ജി മത്സരത്തില്‍ ആദ്യം വലകുലുക്കിയത്​ പി.എസ്​.ജിയായിരുന്നു. 30ാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ എംബാപ്പയാണ്​ ഗോള്‍ നേടിയത്​. ഏഴ്​ മിനിറ്റിന്​ ശേഷം മെസിയിലൂടെ ബാഴ്​സ മറുപടി നല്‍കി. 25 വാര അകലെ നിന്ന്​ മെസി തൊടുത്ത ഷോട്ട്​ ഗോള്‍പോസ്റ്റിന്‍റെ ഇടതുമൂലയില്‍ ചെന്ന്​ പതിച്ചു. ആദ്യപകുതിയില്‍ മികച്ച കളി പുറത്തെടുത്തത്​ ബാഴ്​സലോണയായിരുന്നുവെങ്കിലും മികച്ച ഗോളവസരങ്ങള്‍ തുറന്നെടുക്കാന്‍ അവര്‍ക്കായില്ല. 61ാം മിനിറ്റില്‍ വലകുലുക്കന്‍ മെസിക്ക്​ വീണ്ടും അവസരം ലഭിച്ചുവെങ്കിലും പാഴായി. കളി അവസാനിച്ചപ്പോള്‍ ഇരുപാദങ്ങളിലുമായി പി.എസ്​.ജി അഞ്ച്​​ ഗോള്‍ നേടിയപ്പോള്‍ ബാഴ്​സക്ക്​ രണ്ടെണ്ണം മാത്രമേ തിരിച്ചടിക്കാന്‍ സാധിച്ചുള്ളു. ആദ്യപാദ മത്സരത്തില്‍ 4-1നാണ്​ പി.എസ്​.ജി ജയിച്ചത്​. എംബാപ്പയുടെ ഹാട്രിക്കാണ്​ അന്നും പി.എസ്​.ജിക്ക്​ കരുത്തായത്​.

LEAVE A REPLY

Please enter your comment!
Please enter your name here