സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ താരങ്ങള്‍ പ്രതിഫലം വെട്ടികുറച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇതേച്ചൊല്ലി ക്ലബില്‍ വലിയ പോര് നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ക്ലബിലെ താരങ്ങളും ക്ലബ് ഭരണനേതൃത്ത്വവും ഇതേച്ചൊല്ലി ഒരിക്കല്‍ കൂടി രണ്ട് തട്ടിലാണെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊറോണ വൈറസ് ബാധയെത്തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധികളുടെ സാഹചര്യത്തിലാണ് താരങ്ങള്‍ 70 ശതമാനം വരെ പ്രതിഫലം വെട്ടിക്കുറയക്കുകയാണെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസമാണ് ഇത് അറിയിച്ചത്. എന്നാല്‍ പ്രതിഫലം കുറയ്ക്കാന്‍ താരങ്ങള്‍ തയ്യാറായിരുന്നില്ല എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

എങ്കിലും പ്രതിഫലം കുറയ്ക്കുന്നതിനൊപ്പം, ക്ലബിലെ ജീവനക്കാര്‍ക്ക് വേതനം പൂര്‍ണമായും ലഭ്യമാക്കാനായി താരങ്ങള്‍ സംഭവാന നല്‍കും എന്നു കൂടി ക്ലബ് ക്യാപ്റ്റന്‍ മെസി പ്രഖ്യാപിച്ചതോടെ ഇക്കാര്യത്തില്‍ തീരുമാനമായി.

അതേസമയം തന്നെ, പ്രതിഫലം കുറയക്കുന്നതിന് താരങ്ങള്‍ എതിരാണെന്ന വാര്‍ത്തകള്‍ വന്നത് ക്ലബില്‍ നിന്ന് തന്നെയാണെന്ന തരത്തില്‍ മെസി ഇതിനോട് പ്രതികരിച്ചിരുന്നു. പ്രതിഫലം വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ വേണ്ടവിധം ചെയ്യാന്‍ ഞങ്ങള്‍ക്ക് അറിയാം, എന്നാല്‍ അതെല്ലാം ഞങ്ങളെക്കൊണ്ട് പറഞ്ഞ് ചെയ്യിക്കുന്നതാണെന്ന് വരുത്താനാണ് ക്ലബിലെ ചിലര്‍ ശ്രമിക്കുന്നതെന്ന് മെസി ഇന്‍സറ്റ​ഗ്രാം പോസ്റ്റില്‍ തുറന്നടിച്ചു.

ഏറ്റവും പുതിയ ഈ വിവാദം ക്ലബിലെ കളിക്കരും ഭരണനേതൃത്വും രണ്ട് തട്ടിലാണെന്നത് വ്യക്തമാക്കുന്നത്. ഈ സീസണില്‍ തന്നെ ഇത് മൂന്നാമത്തെയോ നാലമത്തേയോ തവണയാണ് ടീമിലെ പ്രശ്നങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. അതും പതിവിന് വിപരീതമായി ക്ലബ് ക്യാപ്റ്റനെന്ന നിലയില്‍ മെസി തന്നെ നേരിട്ടാണ് ക്ലബ് നേതൃത്വത്തിനെതിരെ പലപ്പോഴും തുറന്നടിച്ചത്.

ക്ലബ് പ്രസിഡന്റ് ജോസിപെ ബെര്‍ത്തെമ്യുവും മെസിയും തമ്മിലുള്ള ബന്ധം ദിനംപ്രതി വഷളാകുകയാണെന്നും സൂചനയുണ്ട്. 2017-ല്‍ നെയ്മര്‍ ബാഴ്സ വിട്ടതോടെ തന്നെ കളിക്കാരും ടീം ബോര്‍ഡും തമ്മില്‍ ഭിന്നപ്പ് ഉടലെടുത്തിരുന്നു. ഈ സീസണ്‍ തുടക്കത്തില്‍ നെയ്മറെ തിരികെയത്തിക്കാന്‍ നടത്തിയ ശ്രമം വിജയിക്കാതിരുന്നത് മെസിയെ ചൊടിപ്പിച്ചിരുന്നു. ബെര്‍ത്തെമ്യുവിന് താല്‍പര്യമില്ലാത്തതിനാലാണ് നെയ്മറെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നതെന്ന് ടീമം​ഗങ്ങളില്‍ പലരും വിശ്വസിക്കുന്നതായും സൂചനയുണ്ട്.

ആഭ്യന്തര പ്രശ്നങ്ങള്‍ ഇക്കുറി ബാഴ്സയുടെ പ്രകടനത്തെ ബാധിച്ചിരുന്നു. ഇടയ്ക്ക് പരിശീലകന്‍ മാറുകയും ചെയ്തു. എല്‍ ക്ലാസിക്കോയില്‍ റയല്‍ മഡ്രിഡിനോട് തോറ്റടക്കം ഒട്ടേറെ തിരിച്ചടി ഇക്കുറി ബാഴ്സ നേരിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here