ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ പത്തു പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്ന് ലെബനീസ് അധികൃതര്‍ വ്യക്തമാക്കി. മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നും അവര്‍ പറഞ്ഞു. വന്‍ സ്‌ഫോടനത്തില്‍ ഒട്ടേറെ കെട്ടിടങ്ങളാണ് നിലംപരിശായത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പരിക്കേറ്റ് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

തുറമുഖത്ത് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ലബനന്റെ മുന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരി 2005ല്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട കേസിലെ വിധി വരാനിരിക്കെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് ഏറെ ശ്രദ്ധേയം

ഭൂമിക്കുലുക്കം പോലെ കേട്ടെന്ന് പ്രദേശവാസികള്‍

ലെബനനെ നടുക്കിയ ഇരട്ട സ്‌ഫോടനം ഭൂമിക്കുലുക്കം പോലെ അനുഭവപ്പെട്ടെന്ന് നഗരവാസികള്‍ പറഞ്ഞു. കിലോമീറ്ററുകളോളം അകലെ വരെ സ്‌ഫോടനശബ്ദം കേട്ടു. കനത്ത നാശനഷ്ടമുണ്ടായതായി മന്ത്രി ഹമദ് ഹസന്‍ പറഞ്ഞു.

ബെയ്‌റൂട്ടിലുള്ള ഇന്ത്യക്കാര്‍ ശ്രദ്ധിക്കാന്‍

ബെയ്‌റൂട്ടിലുള്ള ഇന്ത്യക്കാര്‍ക്ക് സഹായം ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പർ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം പുറത്തുവിട്ടു.

ചിത്രങ്ങളിലൂടെ

LEAVE A REPLY

Please enter your comment!
Please enter your name here