തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ലോകമെങ്ങും വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങളില്‍ കുരുങ്ങിയാണ് ഇത്തവണയും ക്രിസ്മസ് ആഘോഷം നടക്കുന്നത്. സംസ്ഥാനത്തെ വിവിധ ക്രിസ്ത്യന്‍ പള്ളികളില്‍ പാതിരാ കുര്‍ബാനകള്‍ നടന്നു.

വിദ്വേഷം നിറഞ്ഞ മനസുകള്‍ക്ക് ലോകത്ത് സമാധാനം ഉണ്ടാക്കാന്‍ കഴിയില്ലെന്നും സമാധാനത്തിനായി വിദ്വേഷം വെടിയണമെന്നും കര്‍ദിനാള്‍ മാര്‍ ക്ലിമിസ് കാത്തോലിക്കാ ബാവ പറഞ്ഞു. ക്രിസ്മസ് ആഘോഷം മാത്രമാണോ അല്ല, ജീവിത നവീകരണത്തിനുള്ള സമയമാണോയെന്ന് ഓരോരൂത്തരം പരിശോധിക്കണമെന്ന് ആര്‍ച്ച് ബിഷപ് സൂസപാക്യം പറഞ്ഞു.

സമാധാനമില്ലാത്ത സഭ ക്രിസ്തുവിന് നിരക്കുന്നതല്ലെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സമാധാനത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ ക്രിസ്തുവിന്റെ രക്ഷ കൈമാറുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന പാതിരാ കുര്‍ബാനയ്ക്കിടെയായിരുന്നു പരാമര്‍ശം.

LEAVE A REPLY

Please enter your comment!
Please enter your name here