രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ച സാഹച​ര്യത്തില്‍ ആദ്യഘട്ട സംപൂർണ്ണ ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തി ഭൂട്ടാന്‍. 7,50,000 പേരെ ലോക്​ഡൗണ്‍ ബാധിക്കും. സ്​കൂളുകള്‍, ഓഫിസുകള്‍, വ്യാപാര സ്​ഥാപനങ്ങള്‍ തുടങ്ങിയവ അടഞ്ഞുകിടക്കും. അഞ്ചുമുതല്‍ 21 ദിവസം വരെയായിരിക്കും ​േലാക്​ഡൗണ്‍. കോവിഡ്​ ബാധിതരെ ക​​ണ്ടെത്തുന്നതിനും രോഗം സ്​ഥിരീകരിച്ചവരെ നിരീക്ഷണത്തിലാക്കുന്നതിനും ഈ കാലയളവ്​ ഉപയോഗപ്പെടുത്തും. സാമൂഹിക വ്യാപനം ഒഴിവാക്കുന്നതിനാണ്​ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചതെന്നും അറിയിച്ചു.

വിദേശങ്ങളില്‍നിന്ന്​ മടങ്ങിയെത്തുവര്‍ക്ക്​ നിരീക്ഷണം നിര്‍ബന്ധമാക്കിയിരുന്നു. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കുവൈത്തില്‍നിന്ന്​ മടങ്ങി​യെത്തിയ 27കാരിക്ക്​ ആദ്യ പരിശോധനയില്‍ കോവിഡ്​ നെഗറ്റീവായിരുന്നു. നിരീക്ഷണ കാലാവധി അവസാനിച്ചതോടെ യുവതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്യുകയും ചെയ്​തിരുന്നു. എന്നാല്‍ തിങ്കളാഴ്​ച ഇവര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചു. ഇതോടെയാണ്​ സംപൂർണ്ണ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചത്​.

അയല്‍ രാജ്യങ്ങളില്‍ കോവിഡ്​ സ്​ഥിരീകരിച്ചതോടെ ഭൂട്ടാന്റെ അതിര്‍ത്തികള്‍ അടച്ചിരുന്നു. നേരത്തേ അമേരിക്കന്‍ യാത്രസംഘത്തിന്​ ഭൂട്ടാനില്‍വെച്ച്‌​ രോഗം സ്​ഥിരീകരിക്കുകയും ചെയ്​തിരുന്നു. ഭൂട്ടാനില്‍ 113 പേര്‍ക്കാണ്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചത്​. ഇവരെല്ലാം വിദേശത്തുനിന്ന്​ മടങ്ങി എത്തിയവരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here