യു.എ.ഇ താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് മടങ്ങിവരാന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐ.സി.എ), ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സ് (ജി.ഡി.ആര്‍.എഫ്.എ) എന്നിവയുടെ അനുമതി ആവശ്യമാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു.

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അധികൃതര്‍ ഇക്കാര്യമറിയിച്ചത്. യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയില്‍ ഫലം നെഗറ്റീവായിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിനോടൊപ്പം ഹെല്‍ത്ത് ക്വാറന്റീന്‍ ഡിക്ലറേഷനുകള്‍ പൂരിപ്പിച്ച്‌ നല്‍കുകയും വേണം.

കഴിഞ്ഞ ദിവസം ഫ്ളൈ ദുബായ് വിമാനക്കമ്ബനിയും ഇന്ത്യയില്‍ നിന്നുള്ള മടക്കയാത്രക്ക് ഐ.സി.എ അനുമതി നിര്‍ബന്ധമാക്കിയുളള സര്‍ക്കുലര്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഐ.സി.എയോ ജി.ഡി.ആര്‍.എഫ്.എയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here