ലോകകപ്പ് യോഗ്യത റൗണ്ടില്‍ ബ്രസീലിന് തുടര്‍ച്ചയായ അഞ്ചാം വിജയം. ഇന്ന് ഇക്വഡോറിനെ നേരിട്ട ബ്രസീല്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് വിജയിച്ചത്. ഇന്ന് ബ്രസീലിന്റെ സമ്ബൂര്‍ണ്ണ ആധിപത്യമാണ് കണ്ടത്. ഗോളവസരങ്ങള്‍ മുതലെടുത്തിരുന്നു എങ്കില്‍ വലിയ വിജയം തന്നെ അവര്‍ക്കായേനെ. രണ്ടാം പകുതിയിലാണ് ഇന്ന് രണ്ടു ഗോളുകളും പിറന്നത്.

65ആം മിനുട്ടില്‍ റിച്ചാര്‍ലിസണ്‍ ബ്രസീലിന് ലീഡ് നല്‍കി. കളി അവസാനിക്കുന്നതിന് തൊട്ടു മുമ്ബ് ഒരു പെനാള്‍ട്ടിയില്‍ നിന്ന് നെയ്മര്‍ രണ്ടാം ഗോളും നേടി. നെയ്മറിന്റെ ആദ്യ പെനാള്‍ട്ടി ഗോളിയുടെ കയ്യില്‍ എത്തിയിരുന്നു എങ്കിലും വാര്‍ പരിശോധനയില്‍ ഒരിക്കല്‍ കൂടെ പെനാള്‍ട്ടി എടുക്കാന്‍ വിധി ആവുകയും അത് ലക്ഷ്യത്തില്‍ എത്തുകയുമായിരുന്നു. ബ്രസീല്‍ ലോകകപ്പ് യോഗ്യത റൗണ്ടില്‍ കളിച്ച അഞ്ചു മത്സരങ്ങളില്‍ അഞ്ചും വിജയിച്ചു ഒന്നാമത് നില്‍ക്കുകയാണ്. രണ്ടാമതുള്ള അര്‍ജന്റീനയെക്കാള്‍ നാലു പോയിന്റിന്റെ ലീഡ് ബ്രസീലിന് ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here