രാജ്യത്ത് വർദ്ധിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാനുള്ള പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ സമീപനവുമായി പൊരുത്തക്കേട് ഉണ്ടെന്നുള്ള ആരോപണത്തെ തുടർന്ന് ബ്രസീൽ ആരോഗ്യമന്ത്രി നെൽ‌സൺ ടീച്ച് രാജിവെച്ചു. പകർച്ചവ്യാധിയിൽ ബ്രസീലിന്റെ മരണസംഖ്യ ലോകത്തിലെ ആറാമത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയരുകയും, 14,000 പേർ മരിക്കുകയും ചെയ്ത സന്ദർഭത്തിലാണ് രാജി. 62 കാരനും ഓൻകോളജിസ്റ്റുമായ ടീച്ച് ഏപ്രിൽ 17 നാണ് ആരോഗ്യമന്ത്രിയായി സ്ഥാനമേറ്റത്. നിലവിൽ ബ്രസീലിൽ 200,000 ത്തിലധികം വൈറസ് കേസുകളുണ്ട്. മരണസംഖ്യയും കുത്തനെ ഉയരുന്നു. ആയതിനാൽ തന്നെ, “പൊതുജനാരോഗ്യ പ്രതിസന്ധിയുടെ ഏറ്റവും രൂക്ഷമായ ഘട്ടത്തിത്തിൽ, കോവിഡ് -19 പാൻഡെമിക്കിനോടുള്ള ബ്രസീലിന്റെ പ്രതിരോധത്തിന് താങ്ങായി ടീച്ചിന്റെ രാജി തീർച്ചയായും മോശമാണ്,” യുറേഷ്യ ഗ്രൂപ്പ് കൺസൾട്ടൻസി ഒരു കുറിപ്പിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here