അമേരിക്കക്കു പിന്നാലെ ബ്രസീലിലെ ജനങ്ങളും സ്വന്തം പ്രസിഡന്റിന്റെ വാക്കുകേട്ട് ലോക്ഡൗണ്‍ ലംഘിച്ച് തെരുവിലിറങ്ങി. നൂറുകണക്കിന് ബ്രസീലുകാരാണ് രാജ്യത്തെ വിവിധ നഗരങ്ങളില്‍ പ്രതിഷേധവുമായി ഒത്തുകൂടിയത്. കാറുകളിലും ട്രക്കുകളിലും ഇരുചക്രവാഹനങ്ങളിലുമായി ഹോണ്‍ മുഴക്കിയാണ് റിയോ ഡി ജനീറോയുടേയും സാവോ പോളോയുടേയും ബ്രസീലിയയുടേയും തെരുവുകളില്‍ ലോക്ഡൗണിനെതിരെ ജനങ്ങള്‍ പ്രതിഷേധിച്ചത്.

വൈറസിനെ നേരിടുന്ന കാര്യത്തില്‍ ഏതാണ്ട് അമേരിക്കക്ക് സമാനമായ സാഹചര്യമാണ് ബ്രസീലിലും ഉള്ളത്. പ്രസിഡന്റ് ലോക്ഡൗണിനെതിരെ പറയുമ്പോള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ അധികാരമുള്ള സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ കോവിഡ് ഭീതി കണക്കിലെടുത്ത് ലോക്ഡൗണില്‍ തുടരാന്‍ തീരുമാനിക്കുന്നു. ഇതിനെതിരെ ജനങ്ങള്‍ കൂടുതല്‍ ഇളവുകള്‍ അര്‍ഹിക്കുന്നുവെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് തന്നെ പറഞ്ഞതിന് പിന്നാലെയാണ് ജനങ്ങളുടെ ലോക്ഡൗണ്‍ വിരുദ്ധ സമരങ്ങള്‍ അരങ്ങേറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here