കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച്‌ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. ബി.ബി.സിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുറച്ച്‌ കൂടി കാര്യക്ഷമമാക്കാമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വൈറസ് വ്യാപനം ആദ്യഘട്ടത്തില്‍ തിരിച്ചറിയാന്‍ ആരോഗ്യ മേഖലയ്‌ക്കോ സര്‍ക്കാരിനോ കഴിഞ്ഞില്ല. വീഴ്ചകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ബോറിസ് പറഞ്ഞു.

ലോക്ക്ഡൗണ്‍ ആരംഭിക്കാന്‍ വൈകിയോ എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു- ‘ ലോക്ക്ഡൗണ്‍ വളരെ വൈകിപ്പോയോ എന്നത് സംബന്ധിച്ച്‌ നിരവധി ചോദ്യങ്ങള്‍ വരുന്നുണ്ട്. തുടക്കത്തില്‍ കൊവിഡിനെ സംബന്ധിച്ച്‌ ഞങ്ങള്‍ കാണാത്ത ഒരൊറ്റ കാര്യം അതിന്റെ വ്യാപനത്തിന്റെ തീവ്രതയാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്ബ് തന്നെ ബ്രിട്ടനില്‍ വൈറസ് വളരെയധികം വ്യാപിച്ചു കഴിഞ്ഞിരുന്നെന്നും ബോറിസ് കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ കൊവിഡ് പ്രതിരോധത്തില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതേപ്പറ്റി സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് ബോറിസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here