ടിബറ്റില്‍ ആദ്യ സമ്പൂർണ്ണ ഇലക്‌ട്രിക്ക് ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച്‌ ചൈന. ടിബറ്റന്‍ തലസ്ഥാനമായ ലാസയേയും അതിര്‍ത്തി പട്ടണമായ നയിങ്ചിയേയും ബന്ധിപ്പിച്ചാണ് സര്‍വീസ് എന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അരുണാചല്‍ പ്രദേശിനോട് തൊട്ടടുത്തു കിടക്കുന്ന പ്രദേശമാണ് നയിങ്ചി.

2014 ല്‍ ആണ് ഈ 435 കിലോമീറ്റര്‍ പാതയുടെ നിര്‍മ്മാണം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ബുള്ളറ്റ് ട്രെയിനിന് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കും. ട്രാക്കിന്റെ 90 ശതമാനത്തിലധികവും സമുദ്രനിരപ്പില്‍ നിന്ന് 3000 മീറ്റര്‍ ഉയരത്തിലാണ്.

സിചുവാന്‍-ടിബറ്റ് റെയില്‍വേയുടെ 435.5 കിലോമീറ്റര്‍ വരുന്ന ലാസ-നയിങ്ചി സെക്ഷന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി)യുടെ ശതാബ്ദിയാഘോഷത്തിന് മുന്നോടിയായി ജൂലൈ ഒന്നിന് ഉദ്ഘാടനം ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ടിബറ്റിലേക്കുള്ള രണ്ടാമത്തെ റെയില്‍വേപാതയാണ് സിചുവാന്‍-ടിബറ്റ് റെയില്‍വേ. ക്വിന്‍ഹായ്-ടിബറ്റ് ആണ് ആദ്യത്തേത്. ലോകത്തെ ഭൗമശാസ്ത്രപരമായി ഏറെ സജീവമായ ക്വിങ്ഹായ്-ടിബറ്റ് പീഠഭൂമിയുടെ തെക്കുകിഴക്കേ മേഖലയിലൂടെയാണ് ഇതു കടന്നുപോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here