ഐ‌പിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന താരങ്ങളിലൊരാളാണ് ജസ്‌പ്രീത് ബു‌മ്ര. കുറഞ്ഞ കാലത്തിനിടയില്‍ തന്നെ ലോകത്തിലെ മികച്ച ബൗളര്‍മാരുടെ പട്ടികയിലേക്കെത്തിയ ബു‌മ്രയെ അഭിനന്ദിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് മുംബൈ ബൗളിങ് പരിശീലകനും ന്യൂസിലന്‍ഡ് പേസ് ഇതിഹാസവുമായ ഷെയ്‌ന്‍ ബോണ്ട്.

ലോകത്തിലെ തന്നെ മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളാണ് ബു‌മ്രയെന്ന് ഷെയ്‌ന്‍ ബോണ്ട് പറയുന്നു,ആറ് വര്‍ഷത്തോളമായി ബു‌മ്രയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നു. വളരെ നല്ല അനുഭവമാണ് അദ്ദേഹവുമായുള്ളത്. സ്വയം മെച്ചപ്പെടാനുള്ള മനോഭാവമാണ് ലോകത്തെ മികച്ച താരങ്ങളിലൊരാളായി നിലനിര്‍ത്തുന്നതെന്നും ബോണ്ട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here