◙ എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വയ്ക്കുക
◙ ഔദ്യോഗികമായ അറിയിപ്പുകള്‍ മാത്രം ശ്രദ്ധിക്കുക. കിംവദന്തികള്‍ പരത്താതിരിക്കുക
◙ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല.
◙ ബോട്ട്, വള്ളം എന്നിവ ഉറപ്പുള്ള പോസ്റ്റില്‍ കെട്ടിയിടുക.
◙ വീടിനകത്താണെങ്കില്‍ ജനാലകള്‍ കൊളുത്തിട്ട് സുരക്ഷിതമാക്കുക. വാതിലുകളും ഷട്ടറുകളും സുരക്ഷിതമായി അടയ്ക്കുക.
◙ വളര്‍ത്തുമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുക.
◙ അതാതു സമയത്തെ നിര്‍ദ്ദേശങ്ങള്‍ അറിയുന്നതിനായി വാര്‍ത്താമാധ്യമങ്ങള്‍ ശ്രദ്ധിക്കുക.
◙ കുട്ടികള്‍, വയോധികര്‍, കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുക. ◙ മൊബൈലുകളിലും മറ്റ് ഉപകരണങ്ങളിലും ആവശ്യമായ ചാര്‍ജ് ഉണ്ടെന്ന് ഉറപ്പുവരുത്തുക
◙ അനാവശ്യമായ യാത്രകള്‍ ഒഴിവാക്കുക. സഞ്ചരിക്കേണ്ടി വന്നാല്‍ മരങ്ങള്‍, വൈദ്യുത പോസ്റ്റുകള്‍, വെള്ളം ഒഴുകുന്ന സ്ഥലങ്ങള്‍ എന്നീയിടങ്ങള്‍ ഒഴിവാക്കുവാന്‍ ശ്രദ്ധിക്കുക.
◙ ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതും ചിത്രങ്ങള്‍ പകര്‍ത്തുന്നതും ഒഴിവാക്കുക.
◙ ശക്തമായ കാറ്റും മഴയും ഉള്ളപ്പോള്‍ മരങ്ങളോ മര ചില്ലകളോ വീഴാന്‍ സാധ്യതയുണ്ട് എന്നുള്ളത് കൊണ്ട് ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
◙ ദുരിതാശ്വാസ ക്യാമ്ബിലേക്ക് മാറേണ്ട സാഹചര്യം വന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചു സര്‍ക്കാര്‍ തയാറാക്കിയ ക്യാമ്ബുകളിലേക്കോ ബന്ധുക്കളുടെ വീടുകളിലേക്കോ എമര്‍ജന്‍സി കിറ്റുമായി മാറുക.
◙ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ www.sdma.kerala.gov.in എന്ന വെബ്സൈറ്റിലോ കാലാവസ്ഥാ കേന്ദ്രത്തിന്‍റെ www.imdtvm.gov.in
വെബ്സൈറ്റിലോ നല്‍കുന്ന വിവരങ്ങള്‍ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക.
◙ അടിയന്തിര സാഹചര്യത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി 1077 എന്ന നമ്ബറില്‍ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here