വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് 6.5 ബില്യൻ ഡോളറിന്‍റെ അടിയന്തര ആനുകൂല്യ പാക്കേജിന് കനേഡിയൻ ജനപ്രതിനിധി സഭ അംഗീകാരം നൽകി. അടിയന്തര ആനുകൂല്യം സംബന്ധിച്ച് പ്രധാനമന്ത്രി ജസ്​റ്റിൻ ട്രൂഡോ അവതരിപ്പിച്ച ബില്ലാണ് സഭ പാസാക്കിയത്. ബിൽ ഇനി ഉപരിസഭയായ സെനറ്റിന്‍റെയും രാജകുടുംബത്തിന്‍റെയും അംഗീകാരത്തിനായി ഗവർണർ ജനറൽ കൈമാറും. ഏപ്രിൽ 22നാണ് പ്രധാനമന്ത്രി ജസ്​റ്റിൻ ട്രൂഡോ വിദ്യാർഥികൾക്കായി പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്.

പോസ്റ്റ് സെക്കൻഡറി വിദ്യാർഥികൾക്ക് മെയ് മുതൽ ആഗസ്റ്റ് വരെ എല്ലാ മാസവും 900 ഡോളർ വീതം ധനസഹായം നൽകും. കൂടാതെ, 210 മില്യൻ ഡോളറിന്‍റെ സ്കോളർഷിപ്പും ഗ്രാന്‍റും വിതരണം ചെയ്യും. സ്വദേശി വിദ്യാർഥികൾക്ക് 54 മില്യൻ ഡോളറിന്‍റെ പ്രത്യേക സഹായവും നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here